ഡോക്ടർ ഒഴിവ്
തിരുഃ അതിയന്നൂർ ബ്ലോക്കു പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി വെൺപകൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡ്യൂട്ടി നോക്കുന്നതിനായി ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനായി വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.
യോഗ്യത എം ബി ബി എസ് ബിരുദവും റ്റി സി എം സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
ജൂൺ 13 രാവിലെ 11 മണിക്ക് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വച്ചാണ് വാക് ഇൻ ഇൻ്റർവ്യൂ നടത്തുക. യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ബയോ ഡേറ്റ എന്നിവ ഹാജരാക്കണം. ഒരു ഒഴിവാണുള്ളത്.
സർക്കാർ ആശുപത്രിയിൽ സേവനമനുഷ്ടിച്ചിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്കു പഞ്ചായത്തിലുള്ളവർക്കും മുൻഗണന നൽകുമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് – 0471- 2223594