ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിന് അപേക്ഷിക്കാം
സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്പമെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
റീജിയണൽ സെന്റർ, തിരുവനന്തപുരം (0471-2550612, 2554947), മോഡൽ ഫിനിഷിംഗ് സ്‌കൂൾ തിരുവനന്തപുരം (0471-2307733), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കോന്നി, പത്തനംതിട്ട (0468-2382280), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തികപള്ളി (0479-2485370, 2485852, 2485372), മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ, കലൂർ, കൊച്ചി (0484-2347132), മോഡൽ ഫിനിഷിംഗ് സ്‌കൂൾ, എറണാകുളം (0484-2341410), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, നാട്ടിക, തൃശൂർ (0487-2395177), ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ, വരടിയം, തൃശൂർ (0487-2214773), എക്സ്റ്റൻഷൻ സെന്റർ, ചേർപ്പ് (0487-2340234), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, അട്ടപ്പാടി, പാലക്കാട് (04924-254699), സ്റ്റഡി സെന്റർ, വാളാഞ്ചേരി, മലപ്പുറം (0494-2646303), എക്സ്റ്റൻഷൻ സെന്റർ, തിരൂർ, മലപ്പുറം (0494-2423599), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കോഴിക്കോട് (0495-2765154, 2768320) കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പട്ടുവം, കണ്ണൂർ (0460-2206050) എന്നിവിടങ്ങളിലാണ് ആറുമാസ കോഴ്‌സ് നടത്തുന്നത്.
ബി.ടെക്ക്/ ബി.ഇ/ എം.ഇ/ എം.ടെക്ക്/ ബി.എസ്.സി/ ബി.സി.എ/ എം.സി.എ ഇവയിൽ ഒരു കോഴ്‌സ് പഠിച്ചവർക്കും മേൽപ്പറഞ്ഞ കോഴ്‌സുകൾ പഠിച്ച് വിജയം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.ihrd.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫോമിന്റെ പകർപ്പ് ട്രെയിനിംഗ് സെന്ററുകളിൽ നിന്ന് ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും രജിസ്‌ട്രേഷൻ ഫീസും സഹിതം ബന്ധപ്പെട്ട ട്രെയിനിംഗ് സെന്ററുകളിൽ ഓഗസ്റ്റ് 30നകം ലഭിക്കണം.
രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് 100 രൂപ) അതത് സെന്ററുകളിൽ നേരിട്ടോ ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റർ മേധാവിയുടെ പേരിൽ ഡി.ഡി ആയോ അയയ്ക്കാം.