ഡയാലിസിസ് ടെക്നീഷ്യൻ

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ആർഎസ്ബിവൈ പദ്ധതി പ്രകാരം ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ഡയാലിസിസ് ടെക്നോളജിയിൽ ഡിഗ്രി/ഡിപ്ലോമ. താൽപര്യമുള്ളവർ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 16 ന് രാവിലെ 10 നകം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.