ഡയബറ്റിസ് നഴ്‌സ് എഡ്യൂക്കേറ്റർ കോഴ്‌സ്

തിരുവനന്തപുരം: പുലയനാൻകോട്ടയിലുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ഒരു വർഷം ദൈർഘ്യമുള്ള ഡയബറ്റിസ് നഴ്‌സ് എഡ്യൂക്കേറ്റർ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത: ബി.എസ്‌സി നഴ്‌സിംഗ്
പൊതു വിഭാഗത്തിന് 200 രൂപയും പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ ഫോം ഓഫീസിൽ നിന്ന് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 10000 രൂപ സ്‌റ്റൈപന്റ് ലഭിക്കും.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 30
വിശദവിവരങ്ങൾക്ക്: 0471-2559388, 9061908908, 9562700200.