ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൽ ഡ്രൈവർ-കം-പ്യൂൺ

തിരുഃ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൽ ഡ്രൈവർ-കം-പ്യൂൺ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി പത്താം ക്ലാസ് പാസ്സായതും എൽഎംവി ഡ്രൈവിങ് ലൈസൻസുള്ളതുമായ പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസം ഉള്ളവരുമായിരിക്കണം.
യോഗ്യതകളും മറ്റ് വിശദാശങ്ങളും ബോർഡിൻറെ വെബ്സൈറ്റിൽ (www.kdrb.kerala.gov.in) ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 25.