ദന്ത ഡോക്ടർ : ഇന്ത്യൻ ആർമിയിൽ അവസരം
ഇന്ത്യൻ ആർമിയിൽ ഷോർട്ട്സർവീസ് കമ്മീഷൻഡ് ഓഫീസർ തസ്തികയിൽ ദന്ത ഡോക്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ :43
യോഗ്യത: ബിഡിഎസ് ( അവസാന വർഷം 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം.) അല്ലെങ്കിൽ എംഡിഎസ്.
2019 ഡിസംബർ 20ന് നടന്ന നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയവർക്കാണ് അവസരം.
പ്രായം- 2020 ഡിസംബറിൽ 31 ന് 45 വയസിൽ താഴെ.
ശമ്പളം: 15,600- 39,100 . മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും.
അപേക്ഷകരിൽ നിന്ന് യോഗ്യരായവരെ ഇന്റർവ്യൂവിന് തെരഞ്ഞെടുക്കും.
ഇന്റർവ്യൂവിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വൈദ്യപരിശോധന ഉണ്ടായിരിക്കും.
ക്യാപ്റ്റൻ റാങ്കിലായിരിക്കും നിയമനം.
പെർമനന്റ് കമ്മീഷനിൽ ലഫ്. ജനറൽ റാങ്കുവരെ ഉയരാവുന്ന തസ്തികയാണിത്.
രണ്ട് ഘട്ടങ്ങളിലായി 14 വർഷത്തേക്കാണ് നിയമനം. ഷോർട്ട് സർവീസിൽ രണ്ടു വർഷത്തെ സേവനത്തിനുശേഷം പെർമനന്റ് കമ്മീഷനിലേക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം: www.indianarmy.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.