ഡാറ്റാ എന്‍ട്രി : താത്ക്കാലിക ഒഴിവ്

കാസർഗോഡ് : പനത്തടി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണം 2023ൻറെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനും ഡിപ്ലോമ സിവില്‍, ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്‍, സിവില്‍), ഐ.ടി.ഐ (സര്‍വേയ്യര്‍) യോഗ്യതയുള്ളവരെ താത്ക്കാലികമായി നിയമിക്കുന്നു.
താത്പര്യമുള്ളവര്‍ മെയ് 24ന് രാവിലെ 11ന് ബയോഡാറ്റ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍ 0467 2227300.