ഡാൻസ് ടീച്ചർ നിയമനം

Share:

കണ്ണൂർ : വനിതാ ശിശു വകുപ്പിന് കീഴിൽ തലശ്ശേരി എരഞ്ഞോളിപ്പാലത്ത് പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് കണ്ണൂർ ഡാൻസ് ടീച്ചർ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഡാൻസിൽ ഡിപ്ലോമ അല്ലെങ്കിൽ നൃത്ത പരിശീലനത്തിലുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തലശ്ശേരി നഗരസഭ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.

താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്ടോബർ 23 ന് രാവിലെ 10 ന് സൂപ്രണ്ട് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് തലശ്ശേരി ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

ഫോൺ : 0490 2321605

Share: