താല്‍ക്കാലിക ഒഴിവുകള്‍
എന്‍.ആര്‍.എല്‍.എം. വാര്‍ഷികകര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലാ മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റ് (കുടുംബശ്രീ ജില്ലാ മിഷന്‍) നിശ്ചിത കാലയളവിലേയ്ക്ക് ഡി.റ്റി.പി ഓപ്പറേറ്റര്‍, ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഡി.റ്റി.പി ഓപ്പറേറ്റര്‍ക്ക് പ്ലസ് ടു വിന് പുറമേ ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗില്‍ ലോവര്‍ ഗ്രേഡ് (കെ.ജി.റ്റി.ഇ) സര്‍ട്ടിഫിക്കറ്റോ, വേര്‍ഡ് പ്രോസസ്സിംഗില്‍ വൈദഗ്ധ്യമോ ആണ് യോഗ്യത. ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫിന് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ക്ലറിക്കല്‍ ജോലികളിലുള്ള മുന്‍പരിചയം/ പ്രാവീണ്യവും ആണ് യോഗ്യത.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിശദമായ റെസ്യുമെ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്ത് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് ഭവന്‍, കോട്ടയം-02 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര് അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ ഫെബ്രുവരി 12 വരെ സ്വീകരിക്കും.