ഓര്‍ഫനേജ് കൗണ്‍സിലര്‍

Share:

പത്തനംതിട്ട:  ജില്ലയിലെ അംഗീകൃത അനാഥാലയം/ വൃദ്ധ മന്ദിരം തുടങ്ങിയ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സിലിംഗും അനുബന്ധ സേവനങ്ങളും നല്‍കുന്നതിനായി ഒരു വനിതാ കൗണ്‍സിലറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് എം.എസ്.ഡബ്ല്യു (എം.എസ്.ഡബ്ല്യു മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കിന് മുന്‍ഗണന) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൗണ്‍സിലിംഗ് മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം.

കുറഞ്ഞ പ്രായം 25 വയസ്.

പ്രതിമാസ ഹോണറേറിയം 14,000 രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചുവരെ. അപേക്ഷ ഫോമിനും വിശദ വിവരങ്ങള്‍ക്കുമായി പത്തനംതിട്ട ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ – 0468 2325168.

Share: