കൗൺസലർമാരെ ആവശ്യമുണ്ട്
കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ ‘വിമുക്തി’യുടെ ഭാഗമായി എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന വിമുക്തി മേഖലാ കൗൺസലിംഗ് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഒരു വർഷത്തേക്ക് രണ്ട് കൗൺസലർമാരെ തിരഞ്ഞെടുക്കുന്നു. (എറണാകുളം-1, കോഴിക്കോട്-1).
യോഗ്യത: എം.എസ്‌സി/ എം.എ (സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി/ കൗൺസലിംഗ് സൈക്കോളജി) അല്ലെങ്കിൽ എം.എസ്.ഡബ്ല്യു (മെഡിക്കൽ & സൈക്യാട്രി)
ലഹരി മുക്ത ചികിത്സാ മേഖലയിൽ രണ്ടു വർഷത്തെ പരിചയം .
പ്രായം: 40 വയസ്സിനു താഴെ
പ്രതിമാസ വേതനം: 20,000 രൂപ.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 10.
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, വിമുക്തി മിഷൻ, എക്‌സൈസ് ആസ്ഥാന കാര്യാലയം, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോം www.keralaexcise.gov.in ലും Vimukthikerala എന്ന ഫെയ്‌സ്ബുക്ക് പേജിലും ലഭ്യമാണ്.