കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൗണ്‍സിലിങ്ങും നല്‍കുന്നതിന് കൗണ്‍സിലറുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
മന:ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും കൗണ്‍സിലിങ്ങില്‍ പ്രവൃത്തിപരിചയവുമുള്ള പട്ടികജാതി വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. എം.എസ്.ഡബ്ല്യു. യോഗ്യതയുള്ളവരെയും പരിഗണിക്കും. കൗണ്‍സിലിങ്/ സൈക്കോളജി/ ഡെവലപ്‌മെന്റല്‍ സൈക്കോളജി/ എജ്യുക്കേഷണല്‍ സൈക്കോളജി/ വിഷയങ്ങള്‍ എഛികമായി പഠിച്ചവര്‍ക്ക് മുന്‍ഗണന. വിദ്യാലയ വര്‍ഷാന്ത്യം വരെയാണ് നിയമനം.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 30നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0484 2422256.