കൗണ്‍സലർ ഒഴിവ്

Share:

കണ്ണൂർ: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി ഗവ.മഹിളാ മന്ദിരത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നു.

സോഷ്യല്‍ വര്‍ക്ക് (മെഡിക്കല്‍ ആന്റ് സൈക്യാട്രി) മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ എം എ/ എം എസ് സി സൈക്കോളജി അല്ലെങ്കില്‍ എം എ/എം എസ് സി ഡിഗ്രി ഇന്‍ അപ്ലൈഡ് സൈക്കോളജി എന്നിവയാണ് യോഗ്യത.

പ്രായ പരിധി 30-40.

താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്‌ടോബര്‍ 21ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
അപേക്ഷകര്‍ വനിതകളായിരിക്കണം. പ്രദേശവാസികള്‍ക്കും കൗണ്‍സലിങ്ങില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന.

Share: