ആരോഗ്യ വകുപ്പിൽ ദിവസ വേതന നിയമനം: അഭിമുഖം ആഗസ്റ്റ് 12 ന്

Share:

എറണാകുളം ജില്ലയിൽ കോർപ്പറേഷൻ, നഗരപ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള വെക്ടർ കൺട്രോൾ യൂണിറ്റിൻറെ നേതൃത്വത്തിൽ കൊതുക്ജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കായി 675/- രൂപ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടീജൻറ് വർക്കർമാരെ നിയമിക്കുന്നു.

ആഗസ്റ്റ് 12 ന് രാവിലെ 10.00 മുതൽ ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളിൽ ഇൻറെർവ്യൂ നടത്തുന്നതാണ്.

ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവരും 18-നും 45-നും ഇടയിൽ പ്രായമുള്ളവരും തൊഴിൽ ചെയ്യുന്നതിനുള്ള കായികക്ഷമത ഉള്ളവരും ആയിരിക്കണം.

താല്പര്യമുള്ളവർ യോഗ്യത, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ കോപ്പിയും അസ്സലും സഹിതം ടി. ദിവസം രാവിലെ 10.00 നും 12.00 നും ഇടയിൽ എത്തണം. മുൻപരിചയം അഭികാമ്യം.

സംശയങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറിൽ വിളിക്കാവുന്നതാണ്.
ഫോൺ നമ്പർ : 8330021521, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ആഫീസർ.

Share: