കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ്
വയനാട്: ജില്ലയില്‍ പോക്‌സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനായി രൂപീകരിക്കുന്ന സ്‌പെഷ്യല്‍ അതിവേഗ കോടതിയില്‍ ഉണ്ടാകുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് ഗ്രേഡ്-2 എന്ന തസ്തികയിലേക്ക് 179 ദിവസത്തേക്ക് അല്ലെങ്കില്‍ നിയമിക്കപ്പെടുന്ന വ്യക്തിക്ക് 62 വയസ്സ് പൂര്‍ത്തിയാക്കുന്നതുവരെ നിയമനം നടത്തുന്നതിന് നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യരായവരുടെ അഭാവത്തില്‍ മറ്റുവകുപ്പുകളില്‍നിന്നും വിരമിച്ചവരെയും, മറ്റ് സമാന തസ്തികകളില്‍ പ്രവര്‍ത്തിപരിചയം ഉള്ളവരെയും പരിഗണിക്കും.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ പൂര്‍ണ്ണമായ ബയോഡാറ്റയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട്- 673122 എന്ന വിലാസത്തിലോ dtcourtkpt@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂണ്‍ 13ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി അപേക്ഷ നല്‍കണം. ‘കവറിന് മുകളില്‍ താത്ക്കാലിക നിയമനത്തിനുള്ള അപേക്ഷ’ എന്ന് കാണിക്കണം.