തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി 2018 ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗങ്ങള്‍ക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കും. ഡി.സി.എ (ഒരു വര്‍ഷം), ഐ.ഡി.സി.എച്ച്.എന്‍.എം (ഒരു വര്‍ഷം), പി.ജി.ഡി.സി.എ (ഒരു വര്‍ഷം/ഒന്നര വര്‍ഷം), ഡി.സി.എ (എസ്) (ആറ് മാസം), ടാലി/ഡി.സി.എഫ്.എ (മൂന്ന് മാസം/ആറ്മാസം), ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ ഇംഗ്ലീഷ് &മലയാളം (മൂന്ന് മാസം/നാല് മാസം).
കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍.ബി.എസ്, സെന്റര്‍, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2560332, 8547141406 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടണം.
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
കെല്‍ട്രോണില്‍ സര്‍ക്കാര്‍ അംഗീകൃത ഡി.സി.എ, വേഡ് പ്രോസസിംഗ്, ഡേറ്റാ എന്‍ട്രി കോ ഴ്‌സുകളിലേക്കും ഹാര്‍ഡ്‌വെയര്‍, സോഫ്ട്‌വെയര്‍, അനിമേഷന്‍ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ക്ക് 0471 2325154/4016555 എന്നീ ഫോണ്‍ നമ്പരിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടാം.
നൈപുണ്യ വികസന കോഴ്‌സുകള്‍
കെല്‍ട്രോണിന്റെ വഴുതക്കാട്ടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജീസ്, വെബ്ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്‌സ്, Lot, Python, Java, Net, PHP എന്നിവയാണ് കോഴ്‌സുകള്‍. വിദ്യാഭ്യാസ യോഗ്യത:എസ്.എസ്.എല്‍.സി/ പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി.
ഫോണ്‍: 0471 2325154, 4016555