പൊതുവിജ്ഞാനം : കമ്പ്യൂട്ടർ
കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങങ്ങളും ഉത്തരവും. സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെ ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളവ
1 . ഇന്ത്യയിൽ ആദ്യമായി പൊതുജനങ്ങൾക്ക് ഇൻറ്റർനെറ്റ് നല്കിത്തുടങ്ങിയ സേവനധാതാവ് ?
വി.എസ്.എൻ.എൽ (VSNL)
2 . വി.എസ്.എൻ.എൽ. എന്നതിൻ്റെ മുഴുവൻ രൂപമെന്ത്?
വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് ( Videsh Sanchar Nigam Limited)
3 . കംപ്യൂട്ടറുമായി പ്രിൻറർ, കീബോർഡ്, ഡിജിറ്റൽ ക്യാമറ, മോണിറ്ററുകൾ തുടങ്ങിയവയെ ബന്ധിപ്പിക്കാൻ സഹായിക്കുന്ന സംവിധാനമേത്?
യു.എസ്.ബി ( USB )
4 . കമ്പ്യൂട്ടറിനെ തകരാറിലാക്കുന്ന കമ്പ്യൂട്ടർ വൈറസിലെ ‘വൈറസ്’ എന്നതിൻ്റെ മുഴുവൻ രൂപമെന്ത്?
Vital Information Resource Under Siege
5 . ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വൈറസായി അറിയപ്പെടുന്നത്?
ക്രീപ്പർ
6 . കമ്പ്യൂട്ടർ വൈറസുകളെ പ്രതിരോധിക്കാനുള്ള സംവിധാനം ?
ആൻറി – വൈറസുകൾ
7 . യൂ.എസ്.ബി, ഫ്ലാഷ് ഡ്രൈവ് – അറിയപ്പെടുന്ന മറ്റ് പേരുകൾ ?
പെൻഡ്രൈവ്, മെമ്മറിസ്റ്റിക്ക്
8 . സി.ഡാക്ക് , മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകൾക്കായി തയ്യാറാക്കിയ കീബോർഡ് ലേഔട്ട് ഏത്?
ഇൻസ്ക്രിപ്ട് കീ ലേഔട്ട്
9 . ഇന്ത്യയിലെ ആദ്യത്തെ ഇൻറ്റർനെറ്റ് സംവിധാനമായി അറിയപ്പെടുന്നതേത്?
എർനെറ്റ് (ERNET )
10 . എർനെറ്റ് (ERNET ) എന്നതിൻ്റെ പൂർണ്ണ രൂപമെന്ത്?
എഡ്യൂക്കേഷൻ ആൻഡ് റിസെർച്ച് നെറ്റ്‌വർക്ക് ( Education & Research Network )
11 . ആപ്പുകൾ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കുന്ന ആപ്പ്‌സ്റ്റോർ ഏത് കമ്പനിയുടേതാണ്?
ആപ്പിൾ
12 ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള മൈക്രോസോഫ്ട് വിൻഡോസിൻറ്റെ സംവിധാനമേത്?
ഫോൺ സ്റ്റോർ
13 .വി.എസ്.എൻ.എൽ. വഴി പൊതുജനങ്ങൾക്ക് ഇൻറ്റർനെറ്റ് സംവിധാനം ലഭ്യമാക്കിത്തുടങ്ങിയത് ?
1995 ഓഗസ്റ്റ് 15
14 . ഇൻറ്റർനെറ്റിലൂടെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ഐ.ആർ.സി.ടി.സി.ഓൺ ലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ച വർഷം ?
2001
15 . ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ബാങ്കിങ് സൈറ്റ് തുടങ്ങിയ ബാങ്ക് ?
ഐ.സി.ഐ.സി.ഐ.
16 . വിക്കി എന്ന ആശയത്തിനും സോഫ്റ്റ് വേറിനും തുടക്കമിട്ടതാര്?
വാഡ് കണ്ണിങ് ഹോം
17 . ആപ്പുകൾ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കുന്ന ആൻഡ്രോയ്‌ഡ് പ്ലേസ്റ്റോർ ഏത് കമ്പനിയുടേതാണ്?
ഗൂഗിൾ
18 . കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വേർപെടുത്താവുന്ന വിവരശേഖരണോപാധി ?
യൂ.എസ്.ബി
19 . യു.എസ്.ബി എന്നതിൻറെ പൂർണ്ണ രൂപം ?
യൂണിവേഴ്സൽ സീരിയൽ ബസ് (Universal Serial Bus )
20 . കമ്പ്യൂട്ടറും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തമ്മിൽ ആശയവിനിമയം നടത്താനുള്ള ഉപാധിയേത് ?
യു.എസ്.ബി
21 . ഫ്ലോപ്പി ഡ്രൈവ്, സി.ഡി./ ഡി.വി.ഡി ഡ്രൈവുകൾ മദർ ബോർഡ് എന്നിവയെല്ലാം ഉൾകൊള്ളുന്ന കമ്പ്യൂട്ടർ ഭാഗങ്ങളെ പൊതുവെ എങ്ങനെ വിളിക്കുന്നു?
ക്യാബിനറ്റ്
22 . കമ്പ്യൂട്ടർ മോണിറ്ററുകളിലെ ഇപ്പോഴത്തെ ഏറ്റവും ജനപ്രിയമായ സാങ്കേതിക വിദ്യയേത്?
എൽ.സി.ഡി. (Liquid-Crystal Display )
23 . ആദ്യത്തെ കമ്പ്യൂട്ടർ ഗെയിം ആയി അറിയപ്പെടുന്നതേത്?
സ്പേസ് വാർ
24 . ഉപകരണങ്ങളെ ഇന്റർനെറ്റുമായി ബന്ധിപ്പിച്ച് നിരീക്ഷിക്കുകയും നിയന്ദ്രിക്കുകയും ചെയ്യുന്നത് എങ്ങനെ അറിയപ്പെടുന്നു?
ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT)
25 . കംപ്യൂട്ടറിലേക്ക് ഇൻപുട്ട് ചെയ്യപ്പെട്ട അക്ഷരരൂപത്തിലെ വിവരത്തെ എങ്ങനെ വിളിക്കുന്നു?
ടെക്സ്റ്റ്
- തയ്യാറാക്കിയത് : എം കെ രാമചന്ദ്രൻ
കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും MOCK EXAM പരിശീലിക്കുന്നതിനും കഴിവ് പരിശോധിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക: https://careermagazine.in/subscribe/