കമ്പനി സെക്രട്ടറി: താല്‍ക്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദം, അസ്സോസിയേറ്റ് കമ്പനി സെക്രട്ടറി, രണ്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം എന്നീ യോഗ്യതകളുള്ള (എല്‍ എല്‍ ബി അഭിലഷണീയം) 18-30 പ്രായപരിധിയിലുള്ള (ഇളവുകള്‍ അനുവദനീയം) ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആൻറ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഓ സി ഹാജരാക്കണം.
ഫോണ്‍ 0484 2312944.