കമ്മ്യൂണിറ്റി സോഷ്യൽ വര്‍ക്കർ : അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം : കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി സോഷ്യൽ വര്‍ക്കിൽ ബിരുദാനന്തര ബിരുദമുള്ളവരെ (എം.എസ്.ഡബ്ലിയു) കമ്മ്യൂണിറ്റി വര്‍ക്കര്‍മാരായി നിയമിക്കുന്നതിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വര്‍ഷം.

പ്രായം : 21നും 35നും മധ്യേ

പ്രതിമാസ ഹോണറേറിയം : 20,000 രൂപ.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനു മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷന്‍ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

ഫോണ്‍ നം. 04842422256.

Share: