ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്; താത്കാലിക നിയമനം

Share:

കൊച്ചി: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഫീല്‍ഡ് ക്ലിനിക്കുകളില്‍ സേവനം അനുഷ്ഠിക്കുന്നതിനായി താത്കാലിക അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു.

യോഗ്യത എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി/എം.എ/എം.എസ്.സി സൈക്കോളജി ആന്റ് എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി ആന്റ് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിന്നുളള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.

കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം.

താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (അസല്‍, പകര്‍പ്പ്) അപേക്ഷ എന്നിവ സഹിതം ജൂലൈ 28-ന് രാവിലെ 10.30 ന് ആങ്കറേജ്, നമ്പര്‍-9, പളളിയില്‍ ലെയിന്‍, കൊച്ചി-682016 വിലാസത്തിലുളള ദേശീയ ആരോഗ്യദൗത്യം ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം.

Share: