ക്ലാർക്ക് കം അക്കൗണ്ടൻറ് ഒഴിവ്

കോഴിക്കോട് : ജലകൃഷി വികസന ഏജൻസി (ADAK) യുടെ കല്ലാനോട് ഹാച്ചറിയിൽ ക്ലാർക്ക് കം അക്കൗണ്ടൻറ് തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിനായി മെയ് 26 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.
ബി കോം ബിരുദം, എം എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ.
കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, ഓരോ പകർപ്പും സഹിതം കല്ലാനോട് ഹാച്ചറിയിൽ നേരിൽ ഹാജരാകേണ്ടതാണെന്ന് മാനേജർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 0490-2354073