ക്ലറിക്കൽ അസിസ്റ്റൻറ് നിയമനം
കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, നഗരസഭ, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ഗവൺമെൻറ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റൻറ്മാരെ നിയമിക്കുന്നു.
പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരായിരിക്കണം.
ബിരുദവും ആറുമാസത്തെ പി.എസ്.സി. അംഗീകൃത കമ്പ്യൂട്ടർ കോഴ്സും പാസായിരിക്കണം .
എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കാർഡ് ഉണ്ടായിരിക്കണം.
പ്രായപരിധി 21 നും 35 നും മധ്യേ.
താത്പര്യമുള്ളവർ നിശ്ചിതമാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ/ ബ്ലോക്ക്/ നഗരസഭ/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ഡിസംബർ 23 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം.