സിവിൽ സർവീസ് പരിശീലനം

തിരുഃ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ തിരുവനന്തപുരം ജില്ല എക്‌സിക്യൂട്ടീവ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തയ്യൽ തൊഴിലാളികളുടെ കുട്ടികൾക്ക് സിവിൽ സർവ്വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
21 വയസ് പൂർത്തിയായ ബിരുദധാരികൾക്ക് അപേക്ഷിക്കാം.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെൻറിൻറെ കീഴിലാണ് പരിശീലനം.
അവസാന തീയതി: മെയ് 20.
kile.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 7907099629, 0471-2479966.