സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരം പ്ലാമൂടിനു സമീപം ചാരാച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമിയിലും പൊന്നാനി, പാലക്കാട്, കോഴിക്കോട് ഉപകേന്ദ്രങ്ങളിലും ജൂണില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് പ്രിലിംസ്-കം-മെയിന്‍സ് (റഗുലര്‍, വീക്കെന്‍ഡ്, ഈവനിംഗ് ബാച്ചുകള്‍) പരീക്ഷാപരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു .
പ്രവേശന പരീക്ഷ മെയ് 27ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ തിരുവനന്തപുരം, പൊന്നാനി, പാലക്കാട്, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തും.
മേയ് അഞ്ച് മുതല്‍ മേയ് 26 വൈകുന്നേരം അഞ്ച് മണി വരെ www.ccek.org എന്ന വെബ്‌സൈറ്റില്‍ പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.
കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ മാത്രമുള്ള ഈവനിംഗ് ബാച്ചിന് പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം : 0471 2313065, 2311654, 8281098865, പൊന്നാനി : 0494 2665489, 8281098868, പാലക്കാട് : 0491 2576100, 8281098869, കോഴിക്കോട് : 0495 2386400, 8281098870 ഇ-മെയില്‍: directorccek@gmail.com