സിവില്‍ എഞ്ചിനീയര്‍ നിയമനം

തൃശൂർ: പ്രളയക്കെടുതിയില്‍ വീടുകള്‍ക്ക് സംഭവിച്ച നാശനഷ്‌ടത്തിന്റെ തോത് കണക്കാക്കിയതില്‍ ആക്ഷേപമുളളവരും നാശനഷ്‌ടം സംഭവിച്ച വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അപ്പീല്‍ അപേക്ഷകളില്‍ പരിശോധന നടത്തുന്നതിന് കേന്ദ്ര / സംസ്ഥാന / അര്‍ദ്ധ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച സിവില്‍ എഞ്ചിനീയര്‍മാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.
പ്രതിദിനം 1500 രൂപ വേതനം ലഭിക്കും.
താല്‍പര്യമുളളവര്‍ വിരമിച്ച സമയത്തെ ഔദ്യോഗിക മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ സഹിതം അപേക്ഷ മാര്‍ച്ച് 11 കം ജില്ലാ കളക്‌ടറേറ്റില്‍ നേരിട്ടോ jsdmtsr.ker@nic.in. എന്ന ഇ-മെയില്‍ വിലാസത്തിലോ നല്‍കണം.