സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാം : ഓൺലൈനായി അപേക്ഷിക്കാം
![](https://careermagazine.in/wp-content/uploads/2020/10/Apek-1-1.jpg)
എറണാകുളം : സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഗവ: അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും. സർട്ടിഫിക്കറ്റ് കോഴ്‌സിന് മൂന്നു മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസുകളും പ്രോജക്ട് വർക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.
18 വയസിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. https://app.sree.in/register ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും.
വിശദ വിവരങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.
ജില്ലയിലെ പഠന കേന്ദ്രങ്ങൾ: ഐ എൽ സി സി കമ്പ്യൂട്ടർ എഡ്യൂക്കേഷ൯, കളമശേരി ഫോൺ: 9847006897, 0484-4872917 2.
കോൾപ്പിംഗ് കമ്പ്യൂട്ടർ അക്കാദമി , വേളി, ഫോർട്ട് കൊച്ചി: ഫോൺ : 9847885712.