സർട്ടിഫിക്കറ്റ് /ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം : സ്റ്റേറ്റ് റിസോഴ്‌സ് സെൻററിൻറെ ആഭിമുഖ്യത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഫോറൻസിക് ഫിനാൻസ്, ഡിപ്ലോമ ഇൻ ഫോറൻസിക് ഫിനാൻസ്, സർട്ടിഫിക്കറ്റ് ഇൻ ഇൻവെസ്റ്റ്‌മെൻറ് ബാങ്കിങ്, ഡിപ്ലോമ ഇൻ ഇൻവെസ്റ്റ്‌മെൻറ് ബാങ്കിങ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ് ആർ സി കമ്മ്യൂണിറ്റി കോളേജിനാണ് കോഴ്‌സിൻറെ നടത്തിപ്പ് ചുമതല. സർട്ടിഫിക്കറ്റ് ഇൻ ഫോറൻസിക് ഫിനാൻസ്, ഡിപ്ലോമ ഇൻ ഫോറൻസിക് ഫിനാൻസ് കോഴ്‌സുകൾക്ക് പ്ലസ്ടു കൊമേഴ്‌സ് അഥവാ അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ച ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
സർട്ടിഫിക്കറ്റ് ഇൻ ഇൻവെസ്റ്റ്‌മെൻറ് ബാങ്കിങ്, ഡിപ്ലോമ ഇൻ ഇൻവെസ്റ്റ്‌മെൻറ് ബാങ്കിങ് കോഴ്‌സുകൾക്ക് പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത.
അപേക്ഷകർക്ക് 18 വയസ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.
അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ് ആർ സി ഓഫീസിൽ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0471-2325101, 8281114464.
https://srccc.in/download എന്ന ലിങ്കിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 20 നകം നൽകണം.