സെന്‍ട്രല്‍ പോളിടെക്നികില്‍ താത്കാലിക ഒഴിവ്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിലെ സി.ഡി.റ്റി.പി പ്രോഗ്രാം നടത്തിപ്പിന് കരാര്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 10 മണിക്ക് നടക്കും.
കമ്യൂണിറ്റി ഡെപലപ്മെൻറ് കണ്‍സള്‍ട്ടൻറ്, ജൂനിയര്‍ കണ്‍സള്‍ട്ടൻറ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവാണ് നിലവിലുള്ളത്.
സോഷ്യല്‍ വര്‍ക്ക്, റൂറല്‍ ഡെവലപ്മെൻറ്, അഗ്രികള്‍ച്ചര്‍, അഗ്രിക്കള്‍ച്ചറല്‍ എക്സറ്റന്ഷന് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള രണ്ടാം ക്ലാസ് ബിരുദമോ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ടെക്നോളജി ശാഖയിലുള്ള രണ്ടാം ക്ലാസ് ഡിപ്ലോമയും കമ്യൂണിറ്റി ഡെവലപ്മെൻറിലോ റൂറല്‍ ഡെപല്മെൻറിലോ ഉള്ള രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് കമ്യൂണിറ്റി ഡെപലപ്മെൻറ് കണ്‍സള്‍ട്ടൻറ് തസ്തികയുടെ യോഗ്യത.
ജൂനിയര്‍ കണ്‍സള്‍ട്ടൻറ് തസ്തികയില്‍ എഞ്ചിനീയറിംഗ്, ടെക്നോളജി എന്നവയിലേതെങ്കിലുമുള്ള രണ്ടാം ക്ലാസ് ഡിപ്ലോമയോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള രണ്ടാം ക്ലാസ് ബിരുദവും കമ്യൂണിറ്റി ഡെവലപ്മെൻറ്, റൂറല്‍ ഡെപല്മെൻറ്, ഇന്‍ഡസ്ട്രി എന്നീ മേഖലകളിലേ ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400006416, 04712360391.