കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ : ഇപ്പോൾ അപേക്ഷിക്കാം

Share:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഇന്ത്യൻ നേവൽ അക്കാഡമി, എയർ ഫോഴ്സ് അക്കാഡമി എന്നിവിടങ്ങളിലെ വിവിധ കോഴ്സുകളിലേക്കാണ് പ്രവേശനം . 345 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
പരീക്ഷ 2023 ഏപ്രിൽ പത്തിനായിരിക്കും . അപേക്ഷ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

1. ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഡെറാഡൂണ്‍: (അവിവാഹിതരായ പുരുഷൻമാർക്ക്)-
ഒഴിവുകൾ – 100.(എൻസിസി(ആർമി വിംഗ്) സി സർട്ടിഫിക്കറ്റുള്ളവർക്കായി നീക്കി വച്ചിരിക്കുന്ന 13 ഒഴിവുകളുൾപ്പെടെ).
പ്രായം: 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നു ബിരുദം.

2. ഇന്ത്യൻ നേവൽ അക്കാഡമി, ഏഴിമല: എക്സിക്യൂട്ടീവ്(ഹൈഡ്രോ/ജനറൽ സർവീസ്)(അവിവാഹിതരായ പുരുഷൻമാർക്ക്)-
ഒഴിവുകൾ. 26 (എൻസിസി(നേവൽ വിംഗ്) സി സർട്ടിഫിക്കറ്റുള്ളവർക്കായി നീക്കി വച്ചിരിക്കുന്ന ആറ് ഒഴിവുകളുൾപ്പെടെ).
പ്രായം: 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
യോഗ്യത: എൻജിനിയറിംഗിൽ ബിരുദം.

3. എയർഫോഴ്സ് അക്കാഡമി, ഹൈദരാബാദ്: (പ്രീ-ഫ്ളൈയിംഗ്) ട്രെയിനിംഗ് കോഴ്സ്(അവിവാഹിതരായ പുരുഷൻമാർക്ക്)-
ഒഴിവുകൾ- 32
പ്രായം: 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
യോഗ്യത: ബിരുദവും ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയുൾപ്പെടെ പ്ലസ്ടുവും അല്ലെങ്കിൽ എൻജിനിയറിംഗിൽ ബിരുദം.

4. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി, ചെന്നൈ: പുരുഷൻമാർക്കായുള്ള എസ്എസ്‌സി കോഴ്സ്-
ഒഴിവുകൾ – 170 .
പ്രായം: 1998 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
യോഗ്യത: അനുയോജ്യമായ ടെക്നിക്കൽ യോഗ്യത.

5. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി, ചെന്നൈ: എസ്എസ്‌സി (അവിവാഹിതരായ സ്ത്രീകൾ)(നോണ്‍-ടെക്നിക്കൽ) കോഴ്സ്-
ഒഴിവുകൾ- 17
പ്രായം: 1998 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
യോഗ്യത: അനുയോജ്യമായ ടെക്നിക്കൽ യോഗ്യത.

രാജ്യത്തൊട്ടാകെ 41 പരീക്ഷാകേന്ദ്രങ്ങളുണ്ട്.
കേരളത്തിൽ കൊച്ചിയിലാണ് പരീക്ഷാകേന്ദ്രമുള്ളത്.
പരീക്ഷാഫീസ്: 200 രൂപ. എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് മുഖേന ഫീസ് അടയ്ക്കാവുന്നതാണ്. എസ്‌സി/എസ്ടി വിഭാഗക്കാർക്കും സ്ത്രീകൾക്കും ഫീസില്ല.

www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി മാത്രം അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in

Share: