കാത്ത് ലാബ് ടെക്‌നിഷ്യൻ നിയമനം
പാലക്കാട്: ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് ടെക്‌നിഷ്യൻ തസ്‌തിക യിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആശുപത്രി മാനേജ്മെൻറ് സമിതി മുഖാന്തിരം കരാർ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നും കാർഡിയാക് ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ/ഡിഗ്രി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ . അംഗീകൃത കാർഡിയാക് ലബോറട്ടറിയിൽ നിന്നുള്ള പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായപരിധി: 20 നും 40 നും മധ്യേ.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും അപേക്ഷയും സഹിതം ഒക്ടോബര്‍ 21 ന് രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ടിൻറെ ചേംബറിൽ എത്തണം.