കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ

167
0
Share:

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം (മാസം 30,000 രൂപ) അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ (അലോപ്പതി) നിയമിക്കുന്നതിനുള്ള വാക്-ഇൻ-ഇൻറർവ്യൂ ഒക്ടോബർ 10ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പലിൻറെ കാര്യാലയത്തിൽ നടക്കും.

എം.ബി.ബി.എസും ടി.സി.എം.സി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പലിൻറെ കാര്യാലയത്തിൽ ഹാജരാകണം.

Share: