കെയര്‍ ടേക്കര്‍, നൈറ്റ് വാച്ച് മാന്‍: താല്‍ക്കാലിക നിയമനം

160
0
Share:

കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാടായി ഗവ. ഐ ടി ഐ ബോയ്സ് ഹോസ്റ്റലില്‍ കെയര്‍ ടേക്കര്‍, നൈറ്റ് വാച്ച് മാന്‍, ഫുള്‍ടൈം സ്വീപ്പര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
കെയര്‍ ടേക്കര്‍ -പ്ലസ്ടു/ പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യം. കേരള സംസ്ഥാന പിന്നോക്ക സാമൂഹ്യ ക്ഷേമ വകുപ്പിൻറെ അംഗീകാരമുള്ള ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷം ജോലി ചെയ്ത പരിചയം. പ്രായപരിധി 35 – 55 വയസ്.
നൈറ്റ് വാച്ച്മാന്‍ -ഏഴാം ക്ലാസ് പാസ്. പ്രായം 18-55 വയസ്. ഫുള്‍ടൈം സ്വീപ്പര്‍ – ഏഴാം ക്ലാസ് പാസ്. (ബിരുദധാരി ആയിരിക്കരുത്). പ്രായപരിധി 35 – 55 വയസ്.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ നാലിന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന ഇൻറെര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0495 2371451.

Share: