കെയര്‍ ടേക്കര്‍ ഒഴിവുകള്‍

189
0
Share:

എറണാകുളം: ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ കെയര്‍ ടേക്കര്‍ (വനിത) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 2 താല്‍ക്കാലിക ഒഴിവുകള്‍ ഉണ്ട്.
യോഗ്യത : പ്ലസ് 2 അല്ലെങ്കില്‍ തത്തുല്ല്യം. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഒരൂ വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായ പരിധി : 01 ജനുവരി 2021 ന് 18 -41. നിയമാനുസ്യത വയസ്സിളവ് അനുവദനീയം.

ഒഴിവുകൾ -2 ജനറല്‍ മുന്‍ഗണനാ വിഭാഗം ഒന്ന്, ഈഴവ/തീയ്യ/ബില്ലവ മുന്‍ഗണനാ വിഭാഗം ഒന്ന്.

സ്ത്രീകള്‍ മാത്രം അപേക്ഷച്ചാല്‍ മതി.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്ടോബര്‍ ഏഴിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മുന്‍ഗണേതര വിഭാഗത്തേയും പരിഗണിക്കും.

Share: