ലാറ്ററല്‍ എന്‍ട്രി ബി.ടെക്ക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

Share:

കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജുകളിലെ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക് ബിരുദ കോഴ്‌സ് പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സ് പാസായവരില്‍ നിന്നും, 2018 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന മൂന്നാം വര്‍ഷ ഡിപ്ലോമ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ലാറ്ററല്‍ എന്‍ട്രി എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഫോറവും പ്രോസ്‌പെക്ടസും www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈന്‍ ആയി മാര്‍ച്ച് 21 വൈകുന്നേരം അഞ്ച് മണി വരെ സമര്‍പ്പിക്കാം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 31ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് തിരുവനന്തപുരം കൈമനത്തെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് പരീക്ഷ കണ്‍ട്രോളര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

എന്‍ട്രന്‍സ് ടെസ്റ്റ് മെയ് 26ന് രാവിലെ 10 മുതല്‍ 12 മണിവരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൊടുപുഴ, തൃശൂര്‍, പാലക്കാട്, തിരൂര്‍, മലപ്പുറം, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍ കാസര്‍കോഡ് എന്നീ ജില്ലകളിലെ സെന്ററുകളില്‍ നടത്തും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

Share: