ബി.എസ്.എഫില്‍ 33 പാരാമെഡിക്കൽ ഒഴിവ്
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) വിവിധ പാരാ മെഡിക്കല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.ഐ(സ്റ്റാഫ് നഴ്സ്)-2
യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം. ജനറല്‍ നഴ്സിംഗ് ഡിഗ്രി/ഡിപ്ലോമ, നഴ്സിംഗ് കൌണ്‍സിൽ രജിസ്ട്രേഷന്‍. പ്രായം: 21-30 വയസ്. ശമ്പളം: 9300-34800 രൂപ, 4200 രൂപ ഗ്രേഡ് പേ.
എ.എസ്.ഐ(ഫാര്‍മസിസ്റ്റ്)-21
യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം.ഫാര്‍മസി ഡിഗ്രി/ഡിപ്ലോമ, ഫാര്‍മസി രജിസ്ട്രേഷന്‍, കോഴ്സിന് ശേഷം മൂന്നു മാസം ചുരുങ്ങിയത് ഇന്‍റേൺഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം.പ്രായം: 18-25 വയസ്. ശമ്പളം: 5200 – 20200 രൂപ, 2800 രൂപ ഗ്രേഡ് പേ.
കോണ്‍സ്റ്റബിൾ(കഹർ)-10
യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സമാന ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്ക് പ്രവൃത്തി പരിചയം ആവശ്യമില്ല. പ്രായം: 18-23 വയസ്. ശമ്പളം: 5200-20200 രൂപ.2000 രൂപ ഗ്രേഡ് പേ.
വിശദ വിവരങ്ങള്‍ക്ക് www.bsf.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 25.