ബ്രോഡ്കാസ്റ്റ് എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റ്‌സ് : 2684 ഒഴിവുകൾ

Share:

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ ഇലക്ട്രിക്കല്‍ ഓപ്പറേഷന്‍, ലൈന്‍ മെയിന്റനന്‍സ് ജോലികൾക്കായി ബ്രോഡ്കാസ്റ്റ് എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബി.ഇ.സി.ഐ.എല്‍.) സ്‌കില്‍ഡ് എംപ്ലോയി, അണ്‍ സ്‌കില്‍ഡ് എംപ്ലോയി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
2684 ഒഴിവുകളാണുള്ളത് .
എട്ടാംക്ലാസ്/ ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ് ഇതിൽ 2678 ഒഴിവുകളും .

സ്‌കില്‍ഡ് മാന്‍പവര്‍: ഒഴിവ് 1336.
യോഗ്യത- ഇലക്ട്രിക്കല്‍/വയര്‍മാന്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.സി.വി.ടി./ എസ്.സി.വി.ടി.) അല്ലെങ്കില്‍ ഹയര്‍ ടെക്‌നിക്കല്…ടെക്‌നിക്കല്‍ ഡിഗ്രി ഡിപ്ലോമ ഇന്‍ എന്‍ജിനിയറിങ്. ഓവര്‍ഹെഡ് സര്‍ട്ടിഫിക്കറ്റ് ഫോര്‍ ഇലക്ട്രിക്കല്‍ സേഫ്റ്റി നേടിയിരിക്കണം.
രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനപരിചയം അഭികാമ്യം.
ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ എഴുതാനും വായിക്കാനും അറിയണം.
പ്രായം- 18-45 വയസ്സ്.
ശമ്പളം: 9381 രൂപ.

അണ്‍ സ്‌കില്‍ഡ് മാന്‍പവര്‍: ഒഴിവ് 1342.
യോഗ്യത-എട്ടാം ക്ലാസ്/തത്തുല്യം. ഹിന്ദി എഴുതാനും വായിക്കാനും ഇംഗ്ലീഷ് വായിക്കാനും അറിയണം. ഇലക്ട്രിക്കല്‍ രംഗത്ത് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം
പ്രായം- 18-45 വയസ്സ്.
ശമ്പളം: 7613 രൂപ.

വിശദ വിവരങ്ങൾ www.becil.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
www.beciljobs.com വഴി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ജൂലായ് 25.

Share: