ബി.ആർ.സികളിൽ ഒഴിവ്

224
0
Share:

കാസർഗോഡ്: സമഗ്രശിക്ഷാ കേരളം, കാസർകോട് ജില്ലയിലെ ബി.ആർ.സികളിൽ ഒഴിവുള്ള എം.ഐ.എസ് കോ ഓർഡിനേറ്റർ, അക്കൗണ്ടന്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

അഭിമുഖം ഒക്‌ടോബർ അഞ്ചിന് രാവിലെ 10 ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും.
കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്/എം.സി.എ/എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) ആണ് എം.ഐ.എസ് കോ-ഓർഡിനേറ്ററുടെ യോഗ്യത. ബി.കോം ഡിഗ്രിയും ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ടാലി സർട്ടിഫിക്കറ്റുമാണ് അക്കൗണ്ടന്റിന്റെ യോഗ്യത.

ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പും സഹിതം ഹാജരാകണം.

ഫോൺ: 04994-230316

Tagsbrc
Share: