ബയോ മെഡിക്കൽ ടെക്നീഷ്യൻ നിയമനം
ആലപ്പുഴ: റ്റി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോമെഡിക്കൽ ടെക്നീഷന്മാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബയോ മെഡിക്കൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത. അഞ്ഞൂറ് കിടക്കളുള്ള ഒരു ആശുപത്രിയിൽ കുറഞ്ഞത് ആറ് മാസത്തെ ബയോ മെഡിക്കൽ ഉപകരണങ്ങളുടെ പരിപാലനത്തിലും കേടുപാടുകൾ തീർക്കുന്നതിലുമുള്ള പ്രവൃത്തി പരിചയം.
പ്രായം:ജനുവരി ഒന്നിന് 18-40 മധ്യേ.
താൽപര്യമുള്ളവർ ജനുവരി 20 രാവിലെ 11ന് അസൽ രേഖകൾ സഹിതം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണം.
ഫോൺ: 0477- 228 2021.