ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ എഞ്ചിനീയർ: 511 ഒഴിവുകൾ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, പ്രോജക്ട് എഞ്ചിനീയർ, ട്രെയിനി എഞ്ചിനീയർ, തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 511 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവരെ ഒരു വർഷത്തേക്ക് ട്രെയിനി എഞ്ചിനീയർമാരായി നിയമിക്കും. ആവശ്യമനുസരിച്ച് അടുത്ത രണ്ടു വർഷത്തേക്കു കൂടി നിയമനം ലഭിക്കും. ട്രെയിനി എഞ്ചിനീയർ തസ്തികയിൽ 308 ഒഴിവുകളും പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ 203 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തെരഞ്ഞെടുക്കപ്പെടുന്നവരെ ബംഗളൂരുവിലെ ഇ.വി.എം പ്രൊഡക്ഷൻ, എസ്.സി ആൻഡ് യു.എസ്, മിലിട്ടറി കമ്മ്യൂണിക്കേഷൻ, മിലിട്ടറി റഡാർ വിഭാഗങ്ങളിൽ നിയമിക്കും.
യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.ഇ/ ബി.ടെക് ബിരുദം.
പ്രായം: 28 വയസിൽ കവിയാൻ പാടില്ല.
പ്രോജക്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ 500 രൂപയും ട്രെയിനി എഞ്ചിനീയർ തസ്തതികയിലേക്ക് അപേക്ഷിക്കാൻ 200 രൂപയുമാണ് ഫീസ്.
കൂടുതൽ വിവരങ്ങൾ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ
bel-india.in ൽ ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 15