ഭാഭ അറ്റോമിക് റിസര്‍ച്ച് സെൻറിൽ 102 ഒഴിവുകൾ

238
0
Share:

ഭാഭ അറ്റോമിക് റിസര്‍ച്ച് സെൻറർ (മൈസൂർ )102 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
78 ഒഴിവുകള്‍ സ്‌റ്റൈപ്പെന്‍ഡറി ട്രെയിനിയുടേതാണ്.

സ്‌റ്റൈപ്പെന്‍ഡറി ട്രെയിനി: കാറ്റഗറി 1
ഇലക്ട്രോണിക്സ് &കമ്യൂണിക്കേഷന്‍-2, ഇന്‍സ്ട്രുമെന്റേഷന്‍-1, ഇലക്ട്രിക്കല്‍-3, സിവില്‍-4 എന്നിങ്ങനെയാണ് വിഷയം തിരിച്ചുള്ള ഒഴിവുകള്‍.
സ്‌റ്റൈപ്പെന്‍ഡ്: ആദ്യ വര്‍ഷം പ്രതിമാസം 16000 രൂപ. രണ്ടാം വര്‍ഷം പ്രതിമാസം 18000 രൂപ.

(രണ്ടുവര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സയൻറിഫിക്ക് അസിസ്റ്റന്റ്/ ടെക്നീഷ്യനായി നിയമനം ലഭിക്കും. )

യോഗ്യത: കെമിസ്ട്രി, ഫിസിക്സ്- അതത് വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബി.എസ്സി
കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കല്‍, സിവില്‍-60 ശതമാനം മാര്‍ക്കോടെ അതത് വിഭാഗത്തില്‍ മൂന്ന് വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ.

പ്രായം: 2018 സെപ്റ്റംബര്‍ 12-ന് 18-24.

ബോയിലര്‍ അറ്റന്‍ഡന്റ്, സബ് ഓഫീസര്‍, ഫയര്‍മാന്‍, ഡ്രൈവര്‍, സെക്യൂരിറ്റി ഗാര്‍ഡ്, ഫാര്‍മസിസ്റ്റ്, സ്റ്റെനോ, യു.ഡി. ക്ലാര്‍ക്ക് എന്നീ തസ്തികകളിലാണ് മറ്റ് ഒഴിവുകൾ.

കൂടുതല്‍ വിവരങ്ങള്‍ http://www.recruit.barc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷ: http://www.recruit.barc.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 12

Tagsbarc
Share: