ബാർജ് സ്രാങ്ക് താത്കാലിക നിയമനം

126
0
Share:

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ബാർജ് സ്രാങ്ക് (താത്കാലികം) തസ്തികയിൽ 10 ഒഴിവുകൾ നിലവിലുണ്ട് .നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 13 ന് മുൻപ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .
പ്രായ പരിധി : 18 -37 നിയമാനുസൃത വയസ്സിളവ് അനുവദനീയം. (സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല ). വിദ്യാഭ്യാസ യോഗ്യത : സാക്ഷരത,
കേരള ഇൻലാൻഡ് വെസൽ റൂൾ 2010 പ്രകാരം ഇഷ്യൂ ചെയ്ത നിലവിലെ മാസ്റ്റർ ലൈസൻസ് (ഫസ്റ്റ് ക്ലാസ് /സെക്കൻഡ് ക്ലാസ്) ( LITERACY, CURRENT MASTER LICENSE (FIRST CLASS /SECOND CLASS) ISSUED UNDER KERALA INLAND VESSEL RULE 2010)

Share: