ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ്: അഭിമുഖം 28 ന്

എറണാകുളം : നാഷണൽ ആയുഷ് മിഷൻ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റ്കളുടെ വെരിഫിക്കേഷനും നവംബർ 28 രാവിലെ 10 ന് കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കും.
സർക്കാർ അംഗീകൃത ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് പാസായവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
ഒഴിവുകൾ: 2
പ്രതിമാസ വേതനം: 14700 രൂപ.
പ്രായ പരിധി 40 വയസ്സ്,
താല്പര്യമുള്ളവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ ഹാജരാകണം.
ഫോൺ : 0484-2919133