ആയുർവേദ പഠനം : ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു വേണ്ടി ന്യൂഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ നടത്തുന്ന എഐഎപിജിഇടി പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം.. ആയുർവേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എംഡി/എംഎസ്/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലമോ കോഴ്സുകളിൽ അഡ്മിഷനുള്ള ഏകീകൃത പ്രവേശന പരീക്ഷയാണ് ഓൾ ഇന്ത്യാ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (എഐഎപിജിഇടി) ആയുർവേദത്തിനു പുറമേ ഹോമിയോപ്പതി, സിദ്ധ, യുനാനി പിജി കോഴ്സുകൾൾക്കും ഈ പരീക്ഷ വഴിയാണ് പ്രവേശനം. ജൂണ്‍ 24ന് 20 കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും.
ബിഎഎംഎസ്, ബിയുഎംഎസ്,ബിഎസ്എംഎസ്,ബിഎച്ച്എംഎസ് പാസായവർക്കും ഒരു വർഷത്തെ ഇനന്റേണ്ഷിപ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 2000 രൂപ. സംവരണ വിഭാഗങ്ങൾക്ക് 1500 രൂപ. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാ കേന്ദ്രങ്ങളാണ്.
പൂർണമായും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ബന്ധപ്പെട്ട മേഖലയിൽ നിന്നും 100 മാർക്കിന്റെ ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഒന്നര മണിക്കൂർ ദൈർഘ്യമുള്ളതാണു പരീക്ഷ.
മേയ് നാലു വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. ജൂലൈ 19ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.aiapget.com, www.aiia.co.in , www.ayush.gov.in