അത്‌ലറ്റിക്‌സ്: സെലക്ഷൻ ട്രയൽസ്
തിരുഃ സംസ്ഥാന സ്പോർട്സ് കൗൺസിലിൻറെ നിയന്ത്രണത്തിലുള്ള എലൈറ്റ് സ്കീം (അത്‌ലറ്റിക്‌സ്) ലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 18ന് രാവിലെ 8ന് തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസ് നടത്തും.
ജൂനിയർ, സീനിയർ നാഷണൽ, മറ്റ് ഓപ്പൺ നാഷണൽ മത്സരങ്ങളിൽ ഫൈനലിൽ പ്രവേശിച്ചവർ എന്നിവർക്ക് പങ്കെടുക്കാം. നിലവിൽ സ്പോർട്സ് ഹോസ്റ്റലിലുള്ള കായിക താരങ്ങൾ പങ്കെടുക്കേണ്ടതില്ല.
16 മുതൽ 25 വയസുവരെയുള്ള പുരുഷ, വനിതാ അത്‌ലറ്റിക്‌സുകളെയാണ് പരിഗണിക്കുന്നത്. മികച്ച പരിശീലനം, താമസം, ഭക്ഷണം, വൈദ്യസഹായം, സ്പോർട്സ് കിറ്റ് തുടങ്ങിയവ സ്പോർട്സ് കൗൺസിൽ സൗജന്യമായി നൽകും. കായിക താരങ്ങൾ വയസ്, സ്പോർട്സ് പ്രാവീണ്യം തെളിയിക്കുന്ന രേഖകൾ, സ്പോർട്സ് കിറ്റ് എന്നിവയുമായി അന്നേ ദിവസം എത്തണം.