അസിസ്റ്റന്റ് എന്‍ജിനിയർ , അഡ്മിൻ ഓഫീസർ : എൽ ഐസിയില്‍ 218 ഒഴിവുകൾ
അസിസ്റ്റന്റ് എന്‍ജിനിയർ (എഇ), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (എഎഒ) തസ്തികകളിലെ 218 ഒഴിവുകളിലേക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പറേഷന് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് എന്‍ജിനിയര്‍: 50 ഒഴിവുകള്‍.
സിവില്‍, ഇലക്ട്രിക്കല്‍, ആര്‍ക്കിടെക്ട്, സ്ട്രക്ചറല്‍, ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍-എംഇപി എന്‍ജിനിയര്‍ തസ്തികളിലാണ് അവസരം.
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (എഎഒ): 168 ഒഴിവുകൾ
സിഎ: 40, അച്യൂറിയല്: 30, ലീഗല്‍: 40, രാജ്യഭാഷ: എട്ട്, ഐടി: 50 എന്നിങ്ങനെയാണ് ഒഴിവുകൾ .
പ്രായം: 2020 ഫെബ്രുവരി ഒന്നിന് 21 നും 30 നും മധ്യേ. 02.02.1990 നും 01.02.1999 നും ഇടയില്‍ (രണ്ടു തീയതിയും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
യോഗ്യത: ബന്ധപ്പെട്ട ട്രേഡുകളില്‍ ബിരുദവും യോഗ്യതാ മാനദണ്ഡങ്ങളും.
അപേക്ഷിക്കേണ്ട വിധം: www.licindia.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15.