അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ : 1, 314 ഒഴിവുകൾ

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികകയിലെ 1, 314 ഒഴിവുകളിലേക്ക് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്ക് മാത്രമുള്ളതാണ് ഒഴിവുകൾ.
യോഗ്യത: ബിരുദം. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. കോൺസ്റ്റബിൾ/ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ റെഗുലർ സർവീസിൽ പരിശീലനം ഉൾപ്പെടെ ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കണം.
ശാരീരിക യോഗ്യതകൾ: ഉയരം 167 സെമീ. നെഞ്ചളവ് സാധാരണ നിലയിൽ 80 സെമീ. അഞ്ച് സെമീ വികസിപ്പിക്കാൻ കഴിയണം. പ്രായത്തിനും ഉയരത്തിനും ആനുപാതികമായ ഭാരം. കണ്ണട ഇല്ലാതെ മികച്ച കാഴ്ച ശക്തി. കൂട്ടിമുട്ടുന്ന കാൽമുട്ട്, പരന്ന പാദം, വെരിക്കോസ് വെയിൻ എന്നിവ പാടില്ല.
പ്രായം: 35 വയസ്.
തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: www.cisfrectt.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഉദ്യോഗാർഥിയുടെ ഫോട്ടോ, ഒപ്പ്, അനുബന്ധ സർട്ടിഫിക്കറ്റുകൾ എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
കേരളത്തിൽനിന്നുള്ള അപേക്ഷകർ ചെന്നൈ ആസ്ഥാനമായ സിഐഎസ്എഫ് സൗത്ത് സോൺ ഡിഐജിക്കാണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് www.cisfrectt.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 09