ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പരിശീലനം

125
0
Share:

തിരുഃ പ്രൊഫഷണൽ മേഖലയിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ ഉപയോഗത്തെ കുറിച്ച് പ്രായോഗിക അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കായി കേരള സർക്കാർ സ്ഥാപനമായ സെൻറർ ഫോർ മാനേജ്‌മെൻറ് ഡെവലപ്മെൻറ് (സി.എം.ഡി) ഏകദിന ട്രെയിനിങ് സംഘടിപ്പിക്കുന്നു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടൂളുകളായ ഗൂഗിൾ കൊളാബ്, ജെമിനി, കോപൈലറ്റ്, ചാറ്റ്ജിപിടി എന്നിവയിൽ പ്രായോഗിക പരിശീലനം ലഭിക്കും. ഒക്ടോബർ 5ന് തിരുവനന്തപുരത്ത് വെച്ചാണ് പരിശീലനം. സീറ്റുകളുടെ എണ്ണം പരിമിതമാണ്. ഒക്ടോബർ 2 മു മുമ്പായി 8714259111, 0471 2320101 നമ്പറുകളിലോ www.cmd.kerala.gov.in വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Share: