ആരോഗ്യ കേരളത്തിൽ നിയമനം; അപേക്ഷിക്കാം
കോട്ടയം: ജില്ലയിലെ ആരോഗ്യ കേരളം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ ( അലോപ്പതി ) , ആർ.ബി.എസ്.കെ. കോ-ഓർഡിനേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
മെഡിക്കൽ ഓഫീസർ-എം.ബി.ബി.എസ്., ടി.സി. എം.സി രജിസ്‌ട്രേഷൻ നിർബന്ധം. പ്രായപരിധി: 2022 മേയ് ഒന്നിന് 62 തികയാൻ പാടില്ല.
ആർ.ബി.എസ്.കെ. കോ-ഓർഡിനേറ്റർ – എം. എസ്‌സി. നഴ്‌സിംഗും കമ്പ്യൂട്ടർ പരിജ്ഞാനവും. ഒരു വർഷത്തെ പ്രവൃത്തി പരിചയംവേണം.
പ്രായപരിധി: 2022 മേയ് ഒന്നിന് 40 തികയാൻ പാടില്ല.
അപേക്ഷ മേയ് 28ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം ജില്ലാ ഓഫീസിൽ നേരിട്ട് നൽകണം.
ഫോൺ: 0481 2304844.