അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ : നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഒഴിവുള്ള മൂന്ന് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു.
യോഗ്യത – എസ്എസ്എല്‍സി. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഡ്രൈവിംഗ് ലൈസന്‍സും അഭികാമ്യം.
താല്‍പര്യമുള്ളവര്‍ ജനുവരി അഞ്ചിന് രാവിലെ 10 മണിക്ക് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
ഫോണ്‍ 0497 2700911