വനിതാശാക്തീകരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ മൈക്രോ ഫിനാന്‍സ് വായ്പ നല്‍കുന്നതിനായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍കൂട്ടങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുളള പട്ടികജാതി വനിതകളുടെ അയല്‍കൂട്ടങ്ങല്‍ ആയിരിക്കണം. ഒരു അയല്‍ കൂട്ടത്തിന് പരമാവധി 3 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്.
അംഗങ്ങളുടെ പ്രായപരിധി 18 വയസ്സു മുതല്‍ 55 വയസ്സു വരെയായിരിക്കും. അംഗങ്ങളുടെ കുടുംബ വാര്‍ഷിക വരുമാനം 1,50,000 രൂപ അധികരിക്കരുത്.
വായ്പയുടെ പലിശ നിരക്ക് 5 ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്.
വിശദ വിവരത്തിനും അപേക്ഷാ ഫോമിനും അയല്‍കൂട്ടങ്ങള്‍, കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയങ്ങള്‍ എന്നിവയുമായി ബന്ധപ്പെടേണ്ടതാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.